പി.എം.ശ്രീ: പഠിക്കാൻ ഉപസമിതി; റിപ്പോർട്ട് ലഭിച്ച ശേഷം നടപടി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി മുന്നോട്ട് പോവുന്നതുമായി ബന്ധപ്പെട്ട പഠനത്തിന് ഉപസമിതി രൂപീകരിച്ചു മന്ത്രിസഭായോഗം തീരുമാനമായി. നാലംഗ സമിതിയാണ് പൂപീകരിച്ചത്. സമിതി പദ്ധതി വിശദമായി പരിഗണിക്കും. സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം തുടരുന്നതിൽ തീരുമാനമെടുക്കും. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും തുടര്‍നടപടികൾ തീരുമാനിക്കുക.

വിഷയത്തിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെയാണ് വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണിച്ചത്. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, റോജി എം. ജോൺ, പി.സി വിഷ്ണുനാഥ്, എം.ലിജു എന്നിവരാണ് സമിതി അംഗങ്ങൾ.

പി.എം ശ്രീയിൽ ഉടൻ തീരമാനം എടുക്കാൻ കഴിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംദ്ദീൻ മുഖ്യമന്ത്രി വി.ഡി സതീശന് നൽകിയ തല്‍സ്തിഥി റിപ്പർട്ടിൽ പറയുന്നത്. കഴിഞ്ഞ നവംബറിലാണ് എൽ.ഡി.എഫ് സർക്കാർ കരാർ താൽക്കാലികമായി മരവിപ്പിച്ചത്. ആ നടപടിക്ക് നിയമ സാധുതയില്ല. കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എൻ.ഇ.പി നടപ്പാക്കുന്നതിന് കാരാറിൽ നിന്ന് കൊണ്ട് തന്നെ സംസ്ഥാന സിലബസ് പഠിപ്പിക്കാൻ കഴിയുമോ എന്ന സാധ്യത അടക്കം പരിശോധിക്കണമെന്നും മന്ത്രിയുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നു. തുടർന്നാണ് വിശപഠത്തിന് സമിതിയിയെ നിയോഗിച്ചത്.

സമിതി രൂപീകരിച്ചതോടെ വിഷയത്തിൽ താൽക്കാലിക ആശ്വാസം കണ്ടെത്തിയിരിക്കുകയാണ് സർക്കാർ. പ്രതിപക്ഷത്തായിരുക്കുമ്പോൾ തങ്ങൾ ഏറെ എതിർത്ത പദ്ധതിയുമായി മുന്നോട്ടു പോയാൽ സർക്കാർ പ്രതിരോധത്തിലാവുമെന്നിരിക്കെയാണ് ഉപസമിതിയെ രൂപീകരിച്ച് മന്ത്രി സഭ താൽക്കാലിക ആശ്വാസം കണ്ടെത്തിയിരിക്കുന്നത്.

പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം യു.ഡി.എഫ് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പദ്ധതി സംബന്ധിച്ച പൊതുസമൂഹത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും സർക്കാർ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ പി.എം.ശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കാതെ ഉരുണ്ടു കളിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല. 

Tags:    
News Summary - PM Shri: Subcommittee to study; action after receiving report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.