പി.എം ശ്രീയിലെ പരാമർശം: എം.എ. ബേബിയോട് ഖേദം പ്രകടിപ്പിച്ച് പ്രകാശ് ബാബു; ശിവൻകുട്ടിയുടെ കോലം കത്തിച്ച എ.ഐ.വൈ.എഫ് നേതാക്കൾക്ക് നോട്ടീസ്

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാപരോണം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി സി.പി.ഐ. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ കൂടിയാലോചനയിലാണ് സി.പി.എമ്മുമായി സമവായത്തിൽ പോകാനുള്ള തീരുമാനം.

ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഫോണിൽ വിളിച്ച് ദേശീയ സെക്രട്ടറി പ്രകാശ് ബാബു ഖേദം പ്രകടിപ്പിച്ചു. പ്രശ്നപരിഹാരത്തിന് ബേബി നടത്തിയ ഇടപെടലിൽ പ്രകാശ് ബാബു നന്ദിയും അറിയിച്ചു. കൂടാതെ, മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ഖേദം പ്രകടിപ്പിച്ചു.

അതേസമയം, കണ്ണൂരിൽ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച എ.ഐ.വൈ.എഫ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് വിശദീകരണം തേടിയത്.എ.ഐ.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രജീഷും ജില്ലാ സെക്രട്ടറി സാഗറുമാണ് വിശദീകരണം നൽകേണ്ടത്.

മന്ത്രി ശിവൻകുട്ടിക്കെതിരെ പ്രതിഷേധിക്കാൻ മാത്രമാണ് നേതൃത്വം നിർദേശം നൽകിയത്. എന്നാൽ, പ്രതിഷേധത്തോടൊപ്പം ശിവൻകുട്ടിയുടെ കോലവും എ.ഐ.വൈ.എഫ് പ്രവർത്തകർ കത്തിച്ചിരുന്നു. ഇത് പാർട്ടി അറിവോടെയല്ലെന്നും പ്രവർത്തകർ സ്വന്തം തീരുമാനപ്രകാരം ചെയ്തതാണെന്നും നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം തേടിയത്.

പി.​എം ശ്രീ ​വി​വാ​ദ​ത്തി​ൽ സി.​പി.​ഐ​യു​ടെ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളി​ൽ​ നി​ന്നു​ണ്ടാ​യ വാ​ക്കു​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും വി​ഷ​മി​​പ്പി​ച്ചെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സി.​പി.​ഐ​ക്കെ​തി​രെ താ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ത്തി എ​ന്ന ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്​ വ്യ​ക്തി​പ​ര​മാ​യി ത​നി​ക്കു​ണ്ടാ​യ വി​ഷ​മം​ ശിവൻകുട്ടി മാ​ധ്യ​മ​ങ്ങ​ളോട് വ്യക്തമാക്കിയത്.

മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ത​നി​ക്കെ​തി​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വി​ഷ​മ​മു​ണ്ടാ​ക്കി. എം.​എ. ബേ​ബി​യെ​ക്കു​റി​ച്ച്​ പ്ര​കാ​ശ്​ ബാ​ബു പ​റ​ഞ്ഞ​തും ത​നി​ക്ക്​ വേ​ദ​ന​യു​ണ്ടാ​ക്കി. എ.​ഐ.​എ​സ്.​എ​ഫ്, എ.​​ഐ.​വൈ.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തും കോ​ലം ക​ത്തി​ച്ച​തും വേ​ദ​ന ഉ​ണ്ടാ​ക്കി​യ​താ​യും ശിവൻകുട്ടി പ​റ​ഞ്ഞു. സി.​പി.​ഐ​ക്കെ​തി​രെ ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ണ്ടാ​യി​​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട വാ​ക്കു​ക​ളും ന​ട​ത്തേ​ണ്ട പ്ര​വൃ​ത്തി​ക​ളും സം​ബ​ന്ധി​ച്ച്​ പ​ക്വ​ത​യോ​ടെ ചി​ന്തി​ക്ക​ണ​മാ​യി​രു​ന്നുവെന്നാണ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ ശിവൻകുട്ടി പറഞ്ഞത്. ആ​ർ​ക്കും വേ​ദ​ന​യു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ഒ​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. വാ​ക്കു​ക​ൾ ശ്ര​ദ്ധി​ച്ച്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണ്. വേ​ദ​ന തോ​ന്നു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം ഒ​രി​ക്ക​ലും ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ഇ​ത് വാർത്തായതിന് പിന്നാലെയാണ് സി.പി.ഐ നേതാക്കളുടെ പ്രസ്താവനയിൽ വിഷമമുണ്ടായെന്ന് ശിവൻകുട്ടി വ്യക്തമാക്കിയത്. 

Tags:    
News Summary - PM Shri: Prakash Babu expresses regret over M.A. Baby; Notice issued to AIYF leaders who burnt effigy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.