പി.എം ശ്രീ: കേന്ദ്രസർക്കാറിന് കത്തയച്ച് കേരളം

തിരുവനന്തപുരം: പി.എം ശ്രീയിൽ കേന്ദ്രസർക്കാറിന് കത്തയച്ച് കേരളം. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. സി.പി.ഐ ഇക്കാര്യത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെയാണ് സർക്കാറിന്റെ നടപടി. കേന്ദ്രസർക്കാറിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന്റെ നടപടി.

പി.എം ശ്രീയു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വെ​ച്ചി​ട്ടു​ണ്ടെ​ന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ കൂ​ടി​ക്കാ​ഴ്ച​യി​ൽ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ ഒ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ച്ചു. ഫ​ണ്ട്‌ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി, ഇ​നി എ​ല്ലാം വ​രു​ന്നി​ട​ത്തു​വെ​ച്ച് കാ​ണാ​മെ​ന്നും ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട്‌ വ​ന്ന​തി​ന് ശേ​ഷ​മേ ക​ത്ത് ന​ൽ​കൂ​വെ​ന്നും വ്യ​ക്ത​മാ​ക്കിയിരുന്നു.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി.​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​തി​നെ ചൊ​ല്ലി സി.പി.ഐ-സി.പി.എം തർക്കം രൂക്ഷമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നില്ല. തുടർന്ന് പി.എം ശ്രീ നടപ്പാക്കുന്നത് മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്നും അറിയിക്കുകയായിരുന്നു.

പി.എം ശ്രീ പദ്ധതി ഒപ്പിട്ട് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാൻ തയാറാണെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതോടെ സംസ്ഥാന സർക്കാറും ഇടതുമുന്നണിയും പ്രഖ്യാപിച്ചത് വ്യക്തമായ നയംമാറ്റമാണെന്ന് വിമർശനം ഉയർന്നിരുന്നു. ആർ.എസ്.എസ് അജണ്ടയിൽ കേന്ദ്രസർക്കാർ തയാറാക്കിയ എൻ.ഇ.പിക്കെതിരെ 2020 മുതൽ ശക്തമായ പ്രതിരോധം ഉയർത്തിയ സർക്കാറും മുന്നണിയുമാണ് കേരളത്തിൽ ഭരണത്തിലുള്ളത്. ഇതോടെ വലിയ വിമർശനമാണ് ഇക്കാര്യത്തിൽ ഉയർന്നത്. 

Tags:    
News Summary - PM Shri: Kerala sends letter to Central Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.