കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിലെ നിലപാടാണ് താൻ പറഞ്ഞതെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും കോൺഗ്രസ് നേതാവ് എ.പി. അബ്ദുല്ലക്കുട്ടി വ്യക്തമാക്ക ി. പ്രധാനമന്ത്രിയെ നവമാധ്യമങ്ങളിൽ കൊഞ്ഞനംകാട്ടുകയും കളിയാക്കുകയും ചെയ്യുന്നത് നമ്മുടെ അന്തസ്സിന് ചേർന്നതാണോ? തെരഞ്ഞെടുക്കപ്പെട്ട പദവിയെ നമ്മൾ ബഹുമാനിക്കണമെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.
1998ൽ എം.പിയായിരിക്കുേമ്പാൾ കണ്ണൂരിലെ ഒരു സന്നദ്ധസംഘടന ദുബൈയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹർത്താൽ കാരണം കേരളം നിക്ഷേപസൗഹൃദമല്ലെന്ന ചർച്ച വന്നപ്പോൾ ഗുജറാത്തിനെ പ്രകീർത്തിച്ചത്. അന്നാണ് തന്നെ സി.പി.എം പുറത്താക്കിയത്.
രാജ്യത്ത് പലകാര്യത്തിലും പരിഷ്കാരം വരുത്തേണ്ടതുണ്ട്. രാഷ്ട്രീയപ്രവർത്തന രീതിയിലും പുനഃസംഘടന വേണം. വികസിതരാജ്യങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് വരെ കക്ഷികൾ കടിച്ചുകീറിയാലും ഫലം വന്നാൽ അവരൊന്നിക്കും.
ആ രീതിയിലേക്ക് ഇന്ത്യ വരണം. എന്നാൽ, ആ കാര്യങ്ങൾ ചർച്ചെചയ്യാതെ താൻ ബി.െജ.പിയിൽ പോകുമോ എന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത് -അബ്ദുല്ലക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.