Posted On
date_range Updated On
date_range രാഹുലിന്‍റെ പ്രസംഗം തർജ്ജമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമെന്ന് പ്ലസ്ടു വിദ്യാർഥി സഫ VIDEO
കരുവാരകുണ്ട്: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്ലസ്ടു വിദ് യാർഥി സഫ സെബിൻ. ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നും സഫ മാധ്യമങ്ങളോട് പറഞ്ഞു.
വലിയ അവസരമാണ് തനിക്ക് ലഭിച്ചത്. രാഹുൽ ഗാന്ധിയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നല്ല രീതിയിൽ തർജ്ജമ ചെയ്തെന്ന് അദ്ദേഹം പ്രശംസിച്ചെന്നും സഫ വ്യക്തമാക്കി.
കരുവാരകുണ്ട് ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ് സഫ സെബിൻ. മികച്ച രീതിയിൽ പ്രസംഗം തർജ്ജമ ചെയ്ത സഫക്ക് ചോക് ലേറ്റ് നൽകിയ രാഹുൽ, ഒപ്പം നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.