ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേട്: ബോധപൂർവമായ അട്ടിമറി: ക്രൈംബ്രാഞ്ച്

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ​ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ 54 മാ​ർ​ക്കി​ന്‍റെ ഉ​ത്ത​ര​ങ്ങ​ൾ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​തി​രു​ന്ന​ത്​ ക്ല​റി​ക്ക​ൽ പി​ഴ​വാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും ബോ​ധ​പൂ​ർ​വ​മാ​യ അ​ട്ടി​മ​റി​ശ്ര​മ​മാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച്​ ​പ്ര​ത്യേ​ക അ​ന്വേ​ഷ​ണം സം​ഘം. ക്രൈം​ബ്രാ​ഞ്ച്​ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഗു​രു​ത​ര വി​ല​യി​രു​ത്ത​ൽ. പ​രീ​ക്ഷ​ക്ര​മ​ക്കേ​ടി​ൽ പി.​എ​സ്.​സി​യി​ലെ ഉ​ന്ന​ത​ർ​ക്ക്​ അ​റി​വു​​ണ്ടെ​ന്ന വ​സ്തു​ത​യാ​ണ്​ റി​പ്പോ​ർ​ട്ടി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

പ​ഴ​യ റാ​ങ്ക്​​ലി​സ്റ്റ്​ പ്ര​കാ​രം ഒ​ന്നാം​റാ​ങ്ക്​ ല​ഭി​ച്ച അ​രു​ൺ ജെ. ​പ്ര​താ​പ്​ 54 മാ​ർ​ക്കി​ന്‍റെ 10 ചോ​ദ്യ​ങ്ങ​ൾ​ക്ക്​ എ​ഴു​തി​യ ഉ​ത്ത​ര​ങ്ങ​ൾ അ​പൂ​ർ​ണ​മാ​ണ്. ഈ ​ഉ​ദ്യോ​ഗാ​ർ​ഥി​യെ സം​ര​ക്ഷി​ക്കാ​നാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ലും പ​ത്ത്​ ഉ​ത്ത​ര​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ഒ​ഴി​വാ​ക്കി​യ​തെ​ന്ന്​ ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​തി​രി​ക്കാ​ൻ പി.​എ​സ്.​സി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​ത്ത്​ ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​ൻ വി​ട്ടു​പോ​യ​താ​ണെ​ന്നും അ​ത്​ ക്ല​റി​ക്ക​ൽ പി​ഴ​വാ​ണെ​ന്നും ആ​യി​രു​ന്നു പി.​എ​സ്.​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

വി​ട്ടു​പോ​യ ഉ​ത്ത​ര​ങ്ങ​ൾ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി പു​തി​യ റാ​ങ്ക്​ ലി​സ്റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ത്​ പ്ര​കാ​രം അ​രു​ൺ ജെ. ​പ്ര​താ​പ്​ അ​ഞ്ചാം​സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ശ്യാം​കൃ​ഷ്ണ​ൻ ഒ​ന്നാ​മ​തെ​ത്തു​ക​യും ചെ​യ്തു. അ​രു​ൺ ജെ. ​പ്ര​താ​പി​ന്‍റെ നി​യ​മ​ന​ശി​പാ​ർ​ശ റ​ദ്ദാ​ക്കാ​ൻ പി.​എ​സ്.​സി നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ശ്യാം​കൃ​ഷ്ണ​ന്​ ഉ​ട​ൻ നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കും. ഇ​ക്കാ​ര്യം തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന പി.​എ​സ്.​സി യോ​ഗം ച​ർ​ച്ച ചെ​യ്യും.

Tags:    
News Summary - Planning Board exam irregularities Deliberate sabotage: Crime Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.