മുക്കത്ത് പ്ലസ് ടു വിദ്യാർഥിനി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് മരിച്ചത്.

വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തോട്ടുമുക്കം സെന്‍റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Tags:    
News Summary - Plus Two student found dead inside house in Mukkam kodiyathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.