ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ട്​

തിരുവനന്തപുരം: പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയിൽ മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ ആവർത്തിച്ചതിൽ അസ്വാഭാവികതയില്ലെന്ന് ഡയറക്ടർ എം.എസ്. ജയയുടെ റിപ്പോർട്ട്. 2014 മുതൽ ഇത്തരത്തിൽ ചോദ്യങ്ങൾ ആവർത്തിച്ചുവരാറുണ്ട്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റി​െൻറ വെബ്സൈറ്റിൽ മുൻകാലങ്ങളിലെ ചോദ്യങ്ങൾ ലഭ്യമാണ്. 

ഇത്തരം ചോദ്യങ്ങൾ മോഡൽ പരീക്ഷക്ക് ചോദ്യം തയാറാക്കുന്നവർ ഉപയോഗിച്ചിരിക്കാം. ജ്യോഗ്രഫി പരീക്ഷക്ക് പുനഃപരീക്ഷ ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 43 മാർക്കിനുള്ള ചോദ്യങ്ങൾ ആവർത്തിച്ചെന്നായിരുന്നു പരാതി. 15 മാർക്കിനുള്ള അഞ്ച് ചോദ്യങ്ങളാണ് മോഡൽ പരീക്ഷയിേലതുപോലെ ആവർത്തിച്ചതെന്ന് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

എട്ട് മാർക്കിനുള്ള മൂന്ന് ചോദ്യങ്ങൾക്ക് സാമ്യതയുമുണ്ട്. ഉള്ളടക്കം അധികമില്ലാത്ത പാഠപുസ്തകത്തിൽനിന്ന് ചോദ്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യത ഏറെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിേപ്പാർട്ട് വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിക്കും. 

കഴിഞ്ഞ 21ന്‌ നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങൾ ആവര്‍ത്തിെച്ചന്നായിരുന്നു ആക്ഷേപം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ മോഡൽ പരീക്ഷയിലെ ചോദ്യങ്ങളാണ് ആവർത്തിച്ചത്. ഇടത് അധ്യാപകസംഘടനയായ കെ.എസ്.ടി.എ തയാറാക്കിയ മോഡൽ ചോദ്യപേപ്പറിലുള്ളവ ആവർത്തിെച്ചന്നായിരുന്നു ആരോപണം.

Tags:    
News Summary - plus one exam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.