representational image

പ്ലസ് വൺ; രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് 24,701 അപേക്ഷകർ; മലപ്പുറത്ത് 9882

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി 24,701 അപേക്ഷകർ. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ നിന്നാണ് -9882 പേർ. ഇത് മൊത്തം സീറ്റ് ലഭിക്കാത്തവരുടെ 40 ശതമാനമാണ്. ഇതിൽ 9742 പേർ ഇതുവരെ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവരാണ്.

മൊത്തം അപേക്ഷകരിൽ 23,856 പേർക്ക് മുമ്പ് അപേക്ഷിച്ചിട്ടും സീറ്റ് ലഭിച്ചില്ല. പാലക്കാട് ജില്ലയിൽ 3957ഉം കോഴിക്കോട്ട് 3291ഉം അപേക്ഷകരുണ്ട്. രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം 24, 25 തീയതികളിൽ നടത്തും. അപേക്ഷകരുടെ എണ്ണം ജില്ല അടിസ്ഥാനത്തിൽ:

  • തിരുവനന്തപുരം 278
  • കൊല്ലം 560
  • പത്തനംതിട്ട 76
  • ആലപ്പുഴ 758
  • കോട്ടയം 320
  • ഇടുക്കി 239
  • എറണാകുളം 545
  • തൃശൂർ 1331
  • പാലക്കാട് 3957
  • മലപ്പുറം 9882
  • കോഴിക്കോട് 3291
  • വയനാട് 339
  • കണ്ണൂർ 1653
  • കാസർകോട് 1472
Tags:    
News Summary - plus one; 24,701 applicants for second supplementary allotment; 9882 in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.