കൊച്ചി: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) മുൻ വൈസ് പ്രസിഡൻറ് റെജി താഴമണ്ണാണ് ഹരജി നൽകിയത്.
ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ വിമാനങ്ങളിൽ രോഗബാധ സാധ്യത സമാനമാണെന്നിരിക്കെ സർക്കാർ നിലപാട് വിവേചനപരമാണെന്നാണ് ഹരജിയിലെ ആരോപണം.
പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാമ്പത്തികഭാരം വർധിപ്പിക്കുന്നു. നിലവിൽ റാപിഡ് പരിശോധന നടത്തിയാണ് വിമാനത്താവളത്തിലേക്ക് കടത്തി വിടുന്നത്. അതിനാൽ രോഗമുള്ളവർ വിമാനത്തിൽ കയറാനുള്ള സാധ്യത കുറവാണ്. യു.എ.ഇയിൽ കോവിഡ് പരിശോധന നടത്താൻ ഓൺലൈൻ അപേക്ഷ നൽേകണ്ടതുണ്ട്. കുറഞ്ഞത് അഞ്ചുദിവസമെങ്കിലും കഴിഞ്ഞുള്ള ദിവസമാകും പരിശോധന നടത്താനായി സമയം ലഭിക്കുന്നത്. ഫലം ലഭിക്കാൻ പിെന്നയും കാത്തിരിക്കണം.
ഇതിനുശേഷം വിമാനം ലഭിക്കുമെന്ന് ഉറപ്പില്ല. മറ്റുള്ളവരുടെ കാരുണ്യത്താൽ കേരളത്തിലേക്ക് മടങ്ങാൻ അവസരം ലഭിച്ചവർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനാവാത്ത അവസ്ഥയുണ്ടാക്കുകയും അവരുടെ അവസരം നഷ്ടമാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ രോഗബാധയില്ലെന്ന കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്ന് നിർദേശിക്കണമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.