അരിയിലും പഞ്ചസാരയിലും പ്ലാസ്​റ്റിക്കെന്ന്; ഭക്ഷ്യസുരക്ഷാ വിഭാഗം 168 സാമ്പിളുകൾ ശേഖരിച്ചു

തി​രു​വ​ന​ന്ത​പു​രം: അ​രി​യി​ലും പ​ഞ്ച​സാ​ര​യി​ലും പ്ലാ​സ്​​റ്റി​ക്​ ക​ല​ർ​ന്നി​ട്ടു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം 168 സാ​മ്പി​ളു​ക​ൾ രാ​സ​പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു. ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഞാ​യ​റാ​ഴ്​​ച​വ​രെ തു​ട​രും. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ  267 സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 

55 സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ന​വീ​ക​ര​ണ​ത്ത​തി​നും മ​റ്റും നോ​ട്ടീ​സ്​ ന​ൽ​കി. ഇ​വ​രി​ൽ​നി​ന്ന്​ 81,000  രൂ​പ പി​ഴ ഇൗ​ടാ​ക്കി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​രി​യും  പ​ഞ്ച​സാ​ര​യും സൂ​ക്ഷി​ച്ച​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നു​മാ​ണ്​ പി​ഴ ഇൗ​ടാ​ക്കി​യ​ത്. 

പ്ലാ​സ്​​റ്റി​ക്കി​​​െൻറ സാ​ന്നി​ധ്യം ലാ​ബ്​ പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന​ശേ​ഷം  മാ​ത്ര​മേ വ്യ​ക്​​ത​മാ​കൂ​വെ​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ർ ഡോ. ​ന​വ​ജോ​ത്​ ഖോ​സ അ​റി​യി​ച്ചു. അ​രി ഉ​ൽ​പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ൾ, സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, മൊ​ത്ത വി​ത​ര​ണ​ക്കാ​ർ, പാ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചും പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന വി​പ​ണി​ക​ളി​ലും ആ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - plastic rice and sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.