തിരുവനന്തപുരം: ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിര്‍മാണത്തിനും വില്‍ പനക്കും സൂക്ഷിക്കലിനും നിരോധനം ബാധകമാണ്. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക ് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് സർക്കാർ നട പടി. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി ശിപ ാര്‍ശ പ്രകാരമാണിത്.
കാരിബാഗുകളും ഗാർബേജ് ബാഗുകളും കവർ, പാത്രം, കുപ്പികൾ തുടങ്ങ ിയവയും നിരോധിക്കും. ബിവറേജസ് കോര്പറേഷന്, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റ ി എന്നിവക്ക് നിരോധനത്തിൽ ഇളവ് നൽകി. വില്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും ക വറുകളും ഉപഭോക്താക്കളില്‍നിന്ന് തിരിച്ചുവാങ്ങി പണം നല്‍കണമെന്ന വ്യവസ്ഥയോടെയാ ണിത്.
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്പനക്കാര് എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും. രണ്ടാമതും ലംഘനമുണ്ടായാൽ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴ ഇൗടാക്കുകയും പ്രവര്‍ത്താനുമതി റദ്ദാക്കുകയും ചെയ്യും. തദ്ദേശ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതിന് അധികാരം.
പരിസ്ഥിതി സംരക്ഷണനിയമം 1986 പ്രകാരമാണ് നടപടി സ്വീകരിക്കുക. കലക്ടര്‍മാര്‍ക്കും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്. വ്യവസായ പാര്‍ക്കുകളിലെ അഞ്ചു ശതമാനം ഭൂമി മാലിന്യ സംസ്കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവെക്കണമെന്ന കേന്ദ്ര വ്യവസ്ഥ കര്‍ശനമായി നടപ്പാക്കും. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉല്പാദിപ്പിക്കുന്ന യൂനിറ്റുകളെ വ്യവസായവകുപ്പ് പ്രോത്സാഹിപ്പിക്കും.
കയറ്റുമതിക്കായി നിര്‍മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യപരിപാലനരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍നിന്ന് നിർമിച്ച വസ്തുക്കള്‍ (ഐ.എസ് അല്ലെങ്കില്‍ ഐ.എസ്.ഒ 17088: 2008 ലേബല്‍ പതിച്ചത്) എന്നിവയെയും നിരോധനത്തില്‍നിന്ന് ഒഴിവാക്കി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നിരോധനം മൂലം പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഏകദേശം 70 ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍
കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം
സംസ്ഥാനത്ത് നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയും ആരോഗ്യ പരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഈ രംഗത്ത് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വൈദ്യശാസ്ത്ര സംബന്ധമായ സാങ്കേതികവിദ്യയുടെയും ആധുനിക ഉപകരണങ്ങളുടെയും കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് കെ.എം.ടി.സി രൂപീകരണത്തിന്റെ ലക്ഷ്യം. കെ.എം.ടി.സിയുടെ ഉപദേശകനും സ്പെഷ്യല്‍ ഓഫിസറുമായി കുസാറ്റ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. രാമചന്ദ്രന് തെക്കേടത്തിനെ നിയമിക്കാന്‍ തീരുമാനിച്ചു.
തലായില്‍ ഫിംഗര്‍ ജെട്ടിക്ക് ഭരണാനുമതി
തലശ്ശേരി തലായ് മത്സ്യബന്ധന തുറമുഖത്തിന്റെ സമീപത്തുള്ള ചാലില്‍ ഗോപാലപ്പേട്ട ഭാഗത്ത് ഫിംഗര്‍ ജെട്ടി നിര്‍മിക്കുന്നതിന് ഭരണാനുമതി നല്കാന് തീരുമാനിച്ചു. ഗോപാലപ്പേട്ട പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ സുരക്ഷിതമായി അടുപ്പിക്കുന്നതിനാണ് ജെട്ടി നിര്‍മിക്കുന്നത്. ഫിംഗര്‍ ജെട്ടിക്ക് 5.23 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
അബ്കാരി ക്ഷേമനിധി പരിധിയില്‍ ലേബലിങ് തൊഴിലാളികളും
അബ്കാരി തൊഴിലാളി ക്ഷേമനിധി നിയമത്തില്‍ അബ്കാരി തൊഴിലാളികളുടെ നിര്‍വചനത്തില്‍ ലേബലിങ് തൊഴിലാളികളെയും ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിബില്ലിന് അംഗീകാരം നല്കി. ബില്‍ നിയമമാകുന്നതോടെ ലേബലിങ് തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. അംശാദായത്തിനു പുറമെ തൊഴിലുടമകള അടയ്ക്കേണ്ട ഗ്രാറ്റുവിറ്റി വിഹിതം തൊഴിലാളികളുടെ വേതനത്തിന്റെ അഞ്ചു ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.