തേയില വെട്ടുന്ന യന്ത്രം നിയന്ത്രണംവിട്ട് ദേഹത്ത് വീണു; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തൊടുപുഴ: തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖർ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.

നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Plantation worker dies after tea harvesting machine goes out of control and falls on him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.