വധഭീഷണി മുഴക്കിയ കൃഷ്ണദാസ് കോളജിലത്തെിയ ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: മാനേജ്മെന്‍റ് നിലപാടിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് വധഭീഷണി മുഴക്കിയത് ബി.ജെ.പി നേതാവ് വി. മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിറകെ. സംഭവദിവസം കോളജില്‍ ഉണ്ടായിരുന്നില്ളെന്ന കൃഷ്ണദാസിന്‍െറ പ്രസ്താവന കളവാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.

ഫെബ്രുവരി എട്ടിന് നെഹ്റു കോളജില്‍ സമരക്കാരെ കാണാനത്തെിയ വി. മുരളീധരന്‍ ചെയര്‍മാന്‍ കൃഷ്ണദാസിനെയും സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചക്കുശേഷം ഇരുവരും പുറത്തുവരുന്ന ദൃശ്യങ്ങളാണ് കൃഷ്ണദാസിന്‍െറ വാദം പൊളിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നാല്‍ അവരെ മോര്‍ച്ചറിയില്‍ കാണാമെന്നായിരുന്നു ഭീഷണി.

 

Tags:    
News Summary - P.KRISHNADAS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.