‘നിങ്ങളെ വെറുക്കുന്നു ടീച്ചര്‍’ ശ്രീമതിക്ക് ഫേസ്ബുക്കില്‍ പൊങ്കാല
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി രംഗത്തുവരുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത പി.കെ. ശ്രീമതി എം.പിക്കും ഫേസ്ബുക്കില്‍ പൊങ്കാല. കഴിഞ്ഞ ദിവസങ്ങളില്‍ വിവാദത്തിന് തുടക്കമിട്ട മന്ത്രി ഇ.പി. ജയരാജനും സാമൂഹിക മാധ്യമത്തില്‍ രൂക്ഷ വിമര്‍ശവും പരിഹാസവും കേള്‍ക്കേണ്ടിവന്നു. ‘നിങ്ങളെ വെറുക്കുന്നു ടീച്ചര്‍’.. മുതല്‍ ‘പോസ്റ്റ് ഡിലീറ്റ് ചെയ്തുകളഞ്ഞ അമ്മായിയമ്മ കേരളത്തിന് ഒന്നടങ്കം മാതൃകയായി എന്നു പറയാന്‍ പറഞ്ഞു’ തുടങ്ങിയ നിലയിലാണ് ശ്രീമതിയുടെ അക്കൗണ്ടിലെ പോസ്റ്റുകള്‍.
‘വിടില്ല ശ്രീമതി നമ്പ്യാരേ... ഞങ്ങള്‍ കണ്ണു തുറന്നുതന്നെയിരിപ്പുണ്ട്’ എന്നാണ് ഒരു പോസ്റ്റ്. മറ്റു പോസ്റ്റുകളില്‍ ചിലത് ഇങ്ങനെ-’ പ്ളീസ് ഒരു അപേക്ഷയുണ്ട്, ഈ പ്രസ്ഥാനത്തെ പറയിക്കരുത്’, ‘ജനം ആഗ്രഹിച്ച മാറ്റം ഇതല്ല... ഇങ്ങനെ ജനങ്ങളെ മണ്ടന്മാരാക്കരുതേ’, കണ്‍മുന്നിലുള്ള ഈ അനീതിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ളെങ്കില്‍ ഈ സമൂഹത്തില്‍ എന്തുമാറ്റം വരുത്താനാണ് നമ്മള്‍ മുഷ്ടി ചുരുട്ടിയത്’, ‘നിങ്ങള്‍ എല്ലാവരും കൂടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാറിന്‍െറ പ്രതിച്ഛായ ഇല്ലാതാക്കി... കേവലം കണ്ണൂരിന്‍െറ രാഷ്ട്രീയം മാത്രമല്ല, കേരളത്തെ നിയന്ത്രിക്കുന്നത് എന്ന് ഓര്‍മ വേണം’...ഇങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.