Posted On
date_range Updated On
date_range പി.ടി.തോമസിനെതിരെ പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടിസ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം
കണ്ണൂർ: കോൺഗ്രസ് എം.എൽ.എ പി.ടി തോമസിനെതിരെ മുതിർന്ന സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി വക്കീൽ നോട്ടീസയച്ചു. സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജൻ ക്ഷാമം സൃഷ്‌ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്ന പി.ടി തോമസിന്റെ പ്രസ്‌താവനക്കെതിരെയാണ് നോട്ടീസ്.
ആരോപണം പച്ചക്കള്ളമാണെന്നും തന്റെ ബന്ധുക്കള്‍ക്ക് മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്നും ശ്രീമതി നോട്ടിസില്‍ പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.