Posted On
date_range Updated On
date_range പി.കെ. ശ്രീമതിക്കെതിരായ വ്യക്തിഹത്യ: ബി. ഗോപാലകൃഷ്ണന് അറസ്റ്റ് വാറന്‍റ്
കണ്ണൂർ: പി.കെ. ശ്രീമതി എം.പിക്കെതിരെ അഴിമതിയാരോപണങ്ങൾ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു.
പി.കെ. ശ്രീമതി നൽകിയ മാനനഷ്ടക്കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ബി. ഗോപാലകൃഷ്ണൻ ഹാജരായില്ല. ഇതേത്തുടർന്നാണ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് കോടതി പൊലീസിന് നിർദേശം നൽകിയത്.
ചാനൽ ചർച്ചയിലാണ് ശ്രീമതിയെ വ്യക്തപരമായി അധിപേക്ഷിക്കുകയും അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.