ലൈംഗികാരോപണം: പി.കെ. ശശിക്കെതിരെ പൊലീസ് അന്വേഷണം വേണമെന്ന്​ ഹരജി

കൊച്ചി: വനിതാ നേതാവിൽനിന്ന്​ ലൈംഗികാരോപണ​ം നേരിടുന്ന പി.കെ. ശശി എം.എൽ.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്ത രവിടണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക ്കാനുള്ള നിയമത്തി​​​​െൻറ പരിധിയിൽ വരുന്ന പരാതിയിൽ ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ട്​ പാലക്കാട് എഴുവന്തല സ്വദേശി ടി.എസ്. കൃഷ്‌ണകുമാറാണ്​ ഹരജി നൽകിയത്​.

ഡിവൈ.എഫ്.ഐയുടെ പ്രാദേശിക വനിത നേതാവ്​ പി.കെ. ശശിക്കെതിരെ സി.പി.എമ്മിന് നൽകിയ പരാതി പൊലീസിന് കൈമാറുന്നതിനുപകരം പാർട്ടിതല അന്വേഷണത്തിന്​ വിട്ടത്​ നിയമവിരുദ്ധ നടപടിയാണെന്ന്​ ഹരജിയിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പാർട്ടി എം.എൽ.എയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്​തു.

ശശിക്കെതിരായ പരാതിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമം ഇവർക്കും ബാധകമാണ്​. അതിനാൽ, ഇത്തരം പരാതിയിൽ പാർട്ടിതല അന്വേഷണം മതിയായതല്ലെന്നും അന്വേഷണം നടത്താൻ പാർട്ടിക്ക്​ അധികാരമില്ലെന്നും ക്രിമിനൽ കേസിൽ ഉചിത അന്വേഷണം വേണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - PK sasi mla High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.