മണ്ണാര്‍ക്കാട്: ‘പി.കെ. ശശി’ എന്നൊരു വിഭാഗം പാര്‍ട്ടിയിലില്ലെന്നും അതിനെ പരിപൂര്‍ണമായി അവഗണിച്ചുതള്ളുന്നുവെന്നും സി.പി.എം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ മത്സരിക്കുന്ന ജനകീയ മതേതര മുന്നണിയെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മത്സരിക്കുന്നവരെപ്പറ്റി ഒരു ധാരണയുമില്ല. എന്നോടൊപ്പം നില്‍ക്കുന്ന ആളുകള്‍ എന്നൊരു വിഭാഗമില്ല. തന്റെ പല നിലപാടുകളോടും അടുപ്പം കാണിച്ചവരുണ്ടാകും. എന്നാല്‍, അവരാരും എന്റെ വക്താക്കളല്ല. സ്വതന്ത്രമായി മത്സരിക്കുന്ന പാര്‍ട്ടിക്കാരുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കണം. എന്തെങ്കിലും തകരാറുകളുണ്ടോ എന്നതും പരിശോധിക്കണമെന്ന് പി.കെ. ശശി പറഞ്ഞു.
ബ്രാഞ്ച് കമ്മിറ്റിയോഗങ്ങളില്‍ പങ്കെടുക്കാറുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണം തന്റെ ബ്രാഞ്ച് ഏതെന്ന് അറിയില്ലെന്നായിരുന്നു. വീടിന്റെ പരിസരത്തുള്ള ബ്രാഞ്ച് ആണെന്ന് മാധ്യമങ്ങളിൽ വന്ന വാര്‍ത്ത മാത്രമേ മുന്നിലുള്ളൂവെന്നും പി.കെ. ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.