സി.പി.എം- എസ്​.ഡി.പി.​െഎയുമായി വിട്ടുവീഴ്​ച ചെയ്​തു- കുഞ്ഞാലിക്കുട്ടി

തിരൂർ: സി.പി.എം ചില സമയങ്ങളിൽ ഭൂരിപക്ഷ കാർഡ്​ ഇറക്കുകയും ചില സമയങ്ങളിൽ ന്യൂനപക്ഷ കാർഡ്​ ഇറക്കുകയും ചെയ്യുന്നുവെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. മുൻ ലോക്​സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി.ഡി.പിയുമായി സഹകരിച്ച പാർട്ടിയാണ്​ സി.പി.എം.

കാമ്പസ്​ കൊലപാതകത്തെ ലീഗ്​ അപലപിക്കുന്നു. ഇത്തരക്കാരുമായി ലീഗ്​ ഒരുകാലത്തും വിട്ടുവീഴ്​ച ചെയ്​തിട്ടില്ല. എന്നാൽ സി.പി.എം ഇത്തരക്കാരുമായി വിട്ടുവീഴ്​ച ചെയ്​തിട്ടുണ്ട്​.അതിന്​ ഉദാഹരണമാണ്​ കോട്ടക്കലിനടുത്ത്​ പറപ്പൂർ പഞ്ചായത്തിൽ എസ്​.ഡി.പി.​െഎയുമായി ചേർന്ന്​ സി.പി.എം ഭരിക്കുന്നതെന്നും ക​ുഞ്ഞാലിക്കുട്ടി ചുണ്ടിക്കാട്ടി. തിരൂരിൽ മുസ്​ലിം ലീഗ്​ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാർലമ​​​െൻറ്​ തെരഞ്ഞെടുപ്പിന്​ ആദ്യമായി ഒരുങ്ങുന്ന പാർട്ടിയാണ്​ മുസ്​ലിം ലീഗ്​. കേരളം ചെങ്ങന്നൂരല്ലെന്ന്​ സി.പി.എമ്മിന്​ ബോധ്യമാകുമെന്നും അ​ദ്ദേഹം പറഞ്ഞു. 

Tags:    
News Summary - PK Kunjalikutty on Maharajas College issue - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.