Posted On
date_range Updated On
date_range രഹ്ന മുസ് ലിം നാമധാരി മാത്രം; പശ്ചാത്തലം അന്വേഷിക്കണം- കുഞ്ഞാലിക്കുട്ടി
മലപ്പുറം: ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമാണെന്നും അവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആക്ടിവിസ്റ്റുകളെയും കൊണ്ട് പൊലീസ് പോകുന്നത് നാണംകെട്ട കാഴ്ചയാണ്. കോടതി വിധിയുടെ പേരിൽ ശബരിമലയിൽ സർക്കാർ ബുദ്ധിശൂന്യത കാണിക്കുന്നു. സംഘപരിവാറിന് രംഗം വഷളാക്കാനുള്ള സൗകര്യം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാടിൻെറ സാമുദായിക സൗഹാർദം ബലി കൊടുക്കുകയാണ് സർക്കാർ. വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.