കാസർകോട്​ ​കൊലപാതകത്തിനെതിരെ കേരള മനസാക്ഷി ഉണരണം - കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കാസർകോട്​​ രണ്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കേരളത്തി​​െൻറ മ നസാക്ഷി ഉണരണമെന്ന്​ പി.​െക കുഞ്ഞാലിക്കുട്ടി എം.പി. ഷുക്കൂറി​​െൻറ കൊലപാതകത്തി​​െൻറ മുറിവ്​ ഉണങ്ങിയിട്ടില്ല. അതിനു മുമ്പ്​ രണ്ട്​ യുവാക്കളാണ്​ കൊല്ലപ്പെട്ടത്​. പാർലമ​െൻറ്​ തെരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി കിട്ടും. യു.ഡി.എഫ്​ ഒറ്റക്കെട്ടായി യൂത്ത്​ കോൺഗ്രസിന്​ പിന്നിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

പ്രദേശത്ത്​ പ്രധാന പ്രശ്​നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്ഷേത്ര ഉത്​സവവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ പ്രശ്​നങ്ങളുടെ പേരിലാണ്​ ആസൂത്രണം ചെയ്​ത്​ കൊലപാതകം നടത്തിയത്​. കൊലപാതകത്തെ അപലപിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂത്ത്​ കോൺഗ്രസ്​ പ്രഖ്യാപിച്ച ഹർത്താൽ സംബന്ധിച്ച്​ കോടതി ഇടപെട്ടതിനാൽ ഇനി നിയമ നടപടികൾ നേരിടണം​. ഹർത്താൽ സാമാന്യ ജനങ്ങൾക്ക്​ വലിയ ബുദ്ധിമുട്ടാണ്​​. എന്നാൽ അതിന്​ ആധാരമായ വിഷയവും വലുതാണ്​. ഹർത്താൽ സംബന്ധമായി നിരുത്തരവാദപരമായി സംസാരിക്കില്ല. എന്നാൽ കൊലപാതകം ആസൂത്രിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - PK Kunhalikkutty On Kasargod Murder - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.