മാധ്യമം ലേഖനം: ഡോ. കെ.എസ്. മാധവനെതിരായ സർവകലാശാല നടപടി അപലപനീയമെന്ന്​ പി.കെ. ഫിറോസ്

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. കെ.എസ്. മാധവന് മെമ്മോ നല്‍കിയ കാലിക്കറ്റ് സർവകലാശാല നടപടി അങ്ങേയറ്റം അപലപനീയമാണെന്നും മെമ്മോ പിന്‍വലിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. സർവകലാശാലകളില്‍ സംവരണ വിരുദ്ധ മാഫിയ അഴിഞ്ഞാടുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാസ്തവമാണ് 'മാധ്യമ'ത്തിൽ വന്ന ലേഖനത്തിലെ പ്രമേയം.

ഉത്തരേന്ത്യന്‍ സർവകലാശാലകളില്‍ ഇങ്ങനെയൊരു ഷോകോസ് നോട്ടീസ് നല്‍കിയാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും മുറിവേല്‍ക്കുമെന്ന് അലമുറയിടുന്നവരാണ് ഇവിടെ നോട്ടീസ് നൽകാൻ നേതൃത്വം കൊടുത്തത്. അടിയന്തരമായി മെമ്മോ പിന്‍വലിക്കണമെന്നും ഫിറോസ് പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - pk firos supports ks madhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.