പി.കെ. ദാസ് മെഡിക്കല്‍ കോളജ് ജീവനക്കാരികള്‍ ആസിഡ് അകത്ത് ചെന്ന് ഗുരുതര നിലയില്‍

ഷൊര്‍ണൂര്‍: വാണിയംകുളം പി.കെ. ദാസ് മെഡിക്കല്‍ കോളജിലെ രണ്ട് ജീവനക്കാരികളെ ആസിഡ് അകത്ത് ചെന്ന നിലയില്‍ ഇതേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. റേഡിയോളജി ടെക്നീഷ്യന്മാരായ പെനമണ്ണ സ്വദേശിനി ഐശ്വര്യ (20), പാലപ്പുറം മയിലുംപുറം സ്വദേശിനി സൗമ്യ (21) എന്നിവരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

പി.കെ. ദാസ് ആശുപത്രിയില്‍നിന്ന് റേഡിയോളജി കോഴ്സ് കഴിഞ്ഞ ഇവര്‍ ഇവിടെ തന്നെ ജോലിക്ക് കയറുകയായിരുന്നു. സൗമ്യ സ്ഥിരം ജീവനക്കാരിയും ഐശ്വര്യ കരാര്‍ ജീവനക്കാരിയുമാണ്.  രണ്ടുപേരും ഒരുമാസം മുമ്പ് ജോലിയില്‍നിന്ന് സ്വയം വിരമിക്കുകയാണെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നതായി കോളജ് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഷിഫ്റ്റോടെ ഇവര്‍ ജോലിയില്‍നിന്ന് വിട വാങ്ങാനിരിക്കുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരക്ക് ശേഷം ഇരുവര്‍ക്കൊപ്പം ജോലിയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരി ശബ്ദം കേട്ട് നോക്കിയപ്പോഴാണത്രെ ഇരുവരും ആസിഡ് കഴിച്ചതാണെന്നറിയുന്നത്. വേര്‍പിരിയാനുള്ള മനോവിഷമം മൂലം ആത്മഹത്യ ശ്രമം നടത്തിയതാകാമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. ഒറ്റപ്പാലം മജിസ്ട്രേറ്റ് മൊഴിയെടുത്തു.

Tags:    
News Summary - pk das medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.