സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്; ``നവകേരള സദസിൽ എന്തു കിട്ടീ.....? ഉണ്ട കിട്ടീ...!''

കോഴിക്കോട്: സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ച് മുസ്‍ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായി പി.കെ. അബ്ദു റബ്ബ്. നവകേരള സദസ് കാണാനെത്തിയ സി.പി.എം പ്രവർത്തകരെ മർദിച്ച പശ്ചാത്തലത്തിലാണ് അബ്ദുറബ്ബി​െൻറ വിമർശനം. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ

മന്ത്രിപ്പണിയുണ്ട്, എം.എൽ.എ സ്ഥാനമുണ്ട്, മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ട്.....!. എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്നു മാത്രം ചോദിക്കരുത്. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കുമെന്നാണ് അബ്ദുറബ്ബ് ​ഫേസ് ബുക്കിൽ കുറിച്ചത്.

കുറിപ്പ് പൂർണ രൂപത്തിൽ
കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ മന്ത്രിപ്പണിയുണ്ട്, MLA സ്ഥാനമുണ്ട്, മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ട്.....!. എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്നു മാത്രം ചോദിക്കരുത്. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും... നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയാണ് ഇന്ന് സഖാക്കൾ കൊച്ചിയിൽ നൽകിയത്. നവകേരള സദസിൽ എന്തു കിട്ടീ.....? ഉണ്ട കിട്ടീ...!
Tags:    
News Summary - P.K. Abdu Rabb scoffed at CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.