Posted On
date_range Updated On
date_range പി.ജെ ജോസഫ് കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ
തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറായി പി.ജെ ജോസഫ് എം.എൽ.എയെ തെരഞ്ഞെടുത്തു. അഡ്വ. മോൻസ് ജോസഫിനെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുടെ ഭരണഘടനാ പ്രകാരം കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം.എൽ.എയാണ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർത്തത്.
വർക്കിങ് ചെയർമാൻ അഡ്വ പി. സി തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.