പിറവം പള്ളി കേസ്: വിശ്വാസികളുടെ അവകാശം സംരക്ഷിക്കുമെന്ന് സർക്കാർ

കൊച്ചി: പിറവം പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടാരിക്കുമെന്ന് സംസ്ഥാന സർക്കാർ. ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവ് നടപ്പാക്കുന്നതിന് ഭാഗമായി പൊലീസിന്‍റെ 13 ശിപാർശകളും സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു.

പൊലിസിന്‍റെ പാസില്ലാത്തവർക്ക് പള്ളിയിൽ പ്രവേശനം അനുവദിക്കില്ല. വികാരി അടക്കം 10 പേർക്ക് മാത്രമായിരിക്കും കൂട്ടത്തോടെയുള്ള പ്രവേശനം ഉണ്ടാവുകയെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുപ്രിംകോടതി വിധിയനുസരിച്ച് പ്രാർഥന നടത്താൻ അനുമതി ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. ഹരജി ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും.

Tags:    
News Summary - Piravom church Case High Court Orthodox Sabha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.