പിറവം: കോടതി വിധിയെത്തുടർന്ന് പിറവം രാജാധിരാജ സെൻറ് മേരീസ് കത്തീഡ്രൽ പള്ളിയിൽ ഞ ായറാഴ്ച മുതൽ ഓർത്തഡോക്സ് വിഭാഗം ആരാധന തുടങ്ങി. പള്ളി നഷ്ടപ്പെട്ടതിെൻറ പ്രത ിഷേധ സൂചകമായി യാക്കോബായ വിശ്വാസികൾ റോഡിലെ താൽക്കാലിക ബലിപീഠത്തിൽ കുർബാന അർപ ്പിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്.
പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ പുറത്താക്കി കഴിഞ്ഞദിവസം പള്ളിയുടെ നിയന്ത ്രണം കലക്ടർ ഏറ്റെടുത്തിരുന്നു. ഫാ. സ്കറിയ വട്ടക്കാട്ടിലിെൻറ നേതൃത്വത്തിലാണ് നാ നൂറോളം ഓർത്തഡോക്സ് വിശ്വാസികൾ ഞായറാഴ്ച രാവിലെ പ്രാർഥനക്കെത്തിയത്.
നാല് പതിറ്റാണ്ടായി സഭാ തർക്കം നിലനിൽക്കുന്ന പള്ളിയിൽ യാക്കോബായ വിഭാഗത്തിന് ആരാധനസൗകര്യം ഇല്ലാതാകുന്നതും ഓർത്തഡോക്സ് വിഭാഗം പ്രാർഥന നടത്തുന്നതും ആദ്യമാണ്.
ശനിയാഴ്ച രാത്രി വൈകിയാണ് പള്ളിക്ക് പുറത്ത് കുർബാന നടത്താൻ യാക്കോബായ പക്ഷം തീരുമാനിച്ചത്. ഞായറാഴ്ച പുലർച്ച സമീപവാസികളായ വിശ്വാസികൾ എത്തി റോഡ് അടിച്ചുവാരി വൃത്തിയാക്കി.
തുടർന്ന് വൈദികരും മദ്ബഹയിലെ ശുശ്രൂഷക്കാരായ യുവാക്കളും ചേർന്ന് പള്ളിക്കവലയിലെ കുരിശുപള്ളിയോട് ചേർന്ന് താൽക്കാലിക ബലിപീഠം സജ്ജീകരിച്ചു.
പ്രാർഥനക്ക് വികാരി വർഗീസ് പനച്ചിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോഷൻ തച്ചേത്ത്, ഫാ. എൽദോസ് പാങ്കോട്, ഫാ. സന്തോഷ് തെറ്റാലിൽ, ഫാ. ജോയി ആനക്കുഴി എന്നിവർ സഹകാർമികത്വം വഹിച്ചു. കൈകൂപ്പി പൊട്ടിക്കരഞ്ഞും നിലവിളിച്ചുമാണ് പലരും പ്രാർഥനയിൽ പങ്കെടുത്തത്.
ചിലർ കുർബാന മധ്യേ ഉച്ചത്തിൽ നിലവിളിച്ചു. തുടർന്ന്, യാക്കോബായ വിഭാഗം പിറവം ഓർത്തഡോക്സ് കാതോലിക്കേറ്റ് സെൻററിലേക്ക് മാർച്ച് നടത്തി. പിറവം സി.ഐ കെ.എസ്. ജയൻ, എസ്.ഐ റെജി രാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വില്ലേജ് ഓഫിസിന് സമീപം മാർച്ച് തടഞ്ഞു. വൈദികർ ഉൾെപ്പടെയുള്ളവർ എത്തി വിശ്വാസികളെ പിന്തിരിപ്പിച്ചു. തുടർന്ന് ടൗൺ ചുറ്റി നീങ്ങിയ റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. നിയമത്തെ ബഹുമാനിക്കുമെന്നും പള്ളിക്കായി നിയമപോരാട്ടം തുടരുമെന്നും വികാരി വർഗീസ് പനച്ചിയിൽ പറഞ്ഞു.
1934ലെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും പള്ളിയിലെ പ്രാർഥനയിൽ പെങ്കടുക്കാമെന്ന് വ്യക്തമാക്കിയ കോടതി, തടയാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.