പ്രതികളെ നിയമത്തിന്  മുന്നില്‍കൊണ്ടുവരും –മുഖ്യമന്ത്രി

താനൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സമഗ്രാന്വേഷണം നടത്തുമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിന്‍െറ മുന്നില്‍കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ളിഫ് ഹൗസില്‍ തന്നെ സന്ദര്‍ശിച്ച താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍െറ നേതൃത്വത്തിലുള്ള സംഘത്തിനാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. 

നാടിന്‍െറ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം വിലപ്പോവില്ല. പൊലീസ് അന്വേഷണം ഇഴയുന്നു എന്ന പരാതികളടക്കം പരിശോധിച്ച് നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി എം.എല്‍.എ അറിയിച്ചു. നാടിന്‍െറ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ മുഴുവന്‍ പേരെയും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരിക, പൊലീസിലും സര്‍ക്കാറിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുക, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃക നടപടികളെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദക സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. 

നന്നമ്പ്ര പഞ്ചായത്തംഗം കെ.പി. ഹൈദ്രോസ് കോയ തങ്ങള്‍, പി.കെ. അഹമ്മദ് കുട്ടി, സലീം പൂഴിക്കല്‍, പത്തൂര്‍ മൊയ്തീന്‍ ഹാജി, സി. അബൂബക്കര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - pinrayi statement on faisal murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.