സാമൂഹിക പെൻഷനുകൾ വർധിപ്പിച്ച് അർഹതപ്പെട്ടവർക്ക് എത്തിക്കാൻ സാധിച്ചതും ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകിയതും പ്രധാന നേട്ടമായി. സർക്കാറിെൻറ പ്രതിച്ഛായ ശുഭപ്രതീക്ഷ നൽകുന്നതാണ്. പദ്ധതികൾ നടപ്പാക്കുേമ്പാൾ ജനങ്ങളുമായും ഘടകകക്ഷികളുമായും കൂടിയാലോചിക്കാത്തത് പ്രധാന ന്യൂനതയായി കാണുന്നു. മുഖ്യമന്ത്രിക്ക് 60 മാർക്ക് നൽകുന്നു. മികച്ച പ്രവർത്തനം മന്ത്രി ഇ. ചന്ദ്രശേഖരേൻറതാണ്. അദ്ദേഹത്തിന് 90 മാർക്ക് നൽകുന്നു. സർക്കാറിെൻറ പ്രവർത്തനവും പ്രതിച്ഛായയും മെച്ചപ്പെടുത്താൻ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കണം, തൊഴിലില്ലായ്മ പരിഹരിക്കണം, വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം വരുത്തണം, കാർഷിക മേഖലയിലെ തകർച്ച പരിഹരിച്ച് സ്വയം പര്യാപ്തത കൈവരിക്കണം
(പരിസ്ഥിതി ശാസ്ത്രജ്ഞൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.