കമ്യൂണിസ്റ്റ് ഭരണകൂടത്തിന് തീരെ ചേരാത്ത ഏകാധിപത്യ ശൈലിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാക്കിയിട്ടില്ല. പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാൻ കഴിയാതെ കടുംപിടുത്തം തുടരുന്നു. സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം അടിമുടി തകരാറിലായത് അതുപോലെ തുടരുന്നതും അന്തർ സംസ്ഥാന നദീജല കരാറുകൾ പാലിക്കുന്നതിൽ വരുത്തിയ ഗുരുതരവീഴ്ചയുമാണ് പ്രധാന കോട്ടം. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് നൽകുന്നത് നൂറിൽ 30 മാർക്ക് മാത്രമാണ്. മന്ത്രിമാരിൽ ധനവകുപ്പ് കൈയാളുന്ന തോമസ് ഐസക്കാണ് തമ്മിൽ ഭേദം. അദ്ദേഹത്തിന് നൂറിൽ 60 മാർക്ക് നൽകുന്നു. പ്രവർത്തനം മെച്ചപ്പെടുത്താൻ മന്ത്രിമാരുടെ എണ്ണം കുറക്കുന്നതടക്കം അടിയന്തര അഴിച്ചുപണിയും സ്വതന്ത്രമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയുമാണ് വേണ്ടത്.
(പരിസ്ഥിതി പ്രവർത്തകൻ, ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.