പി. രാജീവ് രചിച്ച ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്, ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷനൽ ഡിബേറ്റ്സ് ’പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നിർവഹിച്ച് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായിക്ക് പിറന്നാൾദിനം പതിവുപോലെ

തിരുവനന്തപുരം: പിറന്നാളുകൾ ആഘോഷങ്ങളില്ലാതെ കടന്നുപോകുന്ന പതിവിന് ഇക്കുറിയും മാറ്റമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ 79ാം പിറന്നാളും തിരക്കുകളുടെ പകൽ തന്നെയായിരുന്നു.

രാവിലെ മന്ത്രിസഭായോഗത്തിലും പതിവ് ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് പുറമേ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുത്തു. സെക്രട്ടേറിയറ്റ്‌ യോഗത്തിനിടെ കേക്ക്‌ എത്തിച്ചതോടെ അത് മുറിച്ചു. ഒപ്പമുണ്ടായിരുന്നവർ ജന്മദിന ആശംസകൾ നേർന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കേക്ക്‌ മുറിക്കൽ.

ഉച്ച കഴിഞ്ഞ് മന്ത്രി പി. രാജീവിന്‍റെ ‘ഇന്ത്യ ദാറ്റ്‌ ഈസ്‌ ഭാരത്‌’ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനെത്തി. ചടങ്ങിൽ രാജീവ് മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നതോടെ സദസ്സ് കൈയടിച്ച് സന്തോഷം പങ്കിട്ടു. 1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായായിരുന്നു ജനനം.

Tags:    
News Summary - Pinarayi's birthday is as usual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.