പിണറായിയുടെ സന്ദർശനം: മഞ്ചേശ്വരം അതിർത്തിയിൽ കേരള പൊലീസ് സുരക്ഷ ശക്തമാക്കി

മഞ്ചേശ്വരം: ദക്ഷിണ കന്നഡ ജില്ലാ സി.പി.എം കമ്മിറ്റി സംഘടിപ്പിക്കുന്ന തീരദേശ സൗഹാര്‍ദ്ദ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാൻ മംഗളൂരിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് കേരള അതിർത്തിയിലും സുരക്ഷ ശക്തമാക്കി.

കേരളകർണാടക അതിർത്തി പ്രദേശമായ മഞ്ചേശ്വരം തലപ്പാടിയിലാണ് കേരള പൊലീസ് സുരക്ഷ ശക്തമാക്കിയത്.പിണറായി വിജയനെ തടയാൻ നീക്കം ഉണ്ടായാലോ,മറ്റു അനിഷ്ട സംഭവങ്ങൾ ഉടലെടുത്തലോ സംഘർഷം ഉടലെടുക്കുമെന്നും,അത് കേരളത്തിലേക്കും വ്യാപിക്കാൻ ഇടയാകുമെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ടിനെ തുടർന്നാണ് അതിർത്തിയിൽ കേരള പൊലീസും സുരക്ഷ ഒരുക്കിയത്.

കർണാടകയുടെ ചേർന്ന് നിൽക്കുന്ന പ്രദേശമെന്നതിനാലും കേരളത്തിലേക്ക് അക്രമം പടരാൻ സാധ്യത കൂടുതലാണ്. മംഗളൂരിൽ എന്ത് അക്രമ സംഭവങ്ങളും ഉണ്ടായാലും മഞ്ചേശ്വരം മേഖലയെ ബാധിക്കുന്നതാണ് ഇവിടുത്തെ പൂർവ്വ ചരിത്രം. ഇത്തരം ഘട്ടങ്ങളിൽ മുമ്പും കേരള പൊലീസ് അതിർത്തിയിൽ സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ ഒരു സംസ്ഥാന മുഖ്യമന്ത്രിയെ തടഞ്ഞാൽ മഞ്ചേശ്വരത്ത് പ്രബലമായ പാർട്ടികളായ സി.പി.എം ബി.ജെ.പി സംഘർഷത്തിലേക്ക് നയിക്കാൻ സാധ്യത കൂടി ഉള്ളതിനാൽ പഴുതടച്ച സുരക്ഷ ഒരുക്കാനാണ് ആഭ്യന്തര വകുപ്പ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

മംഗളൂരിലെ പ്രശ്നം മുൻകൂട്ടി കണ്ട് വ്യാഴാഴ്ച്ച മുതൽ മഞ്ചേശ്വരത്തെ അതിർത്തി മേഖലകളിൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. തലപ്പാടി അതിർത്തിയിൽ പോലീസിനെ വിന്യസിക്കുകയും,ചെക്ക് പോസ്റ്റുകൾ,കർണാടകയുടെ ബന്ധപ്പെടുന്ന ഉൾപ്രദേശങ്ങളിൽ റോഡുകൾ,അതിർത്തി കടക്കുന്ന വാഹനങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്.

പിണറായി എത്തുന്ന ശനിയാഴ്ച്ച കൂടുതൽ പൊലീസിനെ ഇവിടെ വിന്യസിപ്പിക്കും.കുമ്പള സി.ഐ,മഞ്ചേശ്വരംകുമ്പള എസ്.ഐമാർ എന്നിവർക്കാണ് സുരക്ഷ ചുമതല.മുതിർന്ന ഉദ്യോഗസ്ഥരും ഇവിടെ നിരീക്ഷണം നടത്തുന്നുണ്ട്.രാത്രി കാല പട്രോളിംഗും ശക്തമാക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - pinarayi vijayan's manglore visite, high alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.