മഹാത്മജിയെ വധിച്ച ശക്തികളുടെ പിന്മുറക്കാരാണ് കേരളത്തിലെ പിണറായിസ്റ്റുകൾ -കെ. മുരളീധരൻ

തിരുവനന്തപുരം: മഹാത്മജിയെ ഇല്ലാതാക്കിയാൽ മാത്രമെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ കഴിയൂ എന്ന് പറഞ്ഞ മഹാത്മജിയെ വധിച്ച ശക്തികളുടെ പിന്മുറക്കാരാണ് കേരളത്തിലെ പിണറായിസ്റ്റുകളെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് കെ. മുരളീധരൻ. പിണറായിയുടെ സ്വന്തം നാട്ടിൽ മഹാത്മജിയുടെ പ്രതിമ തകർത്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച മഹാത്മജിയുടെ ഛായാചിത്രത്തിൽ ദീപം തെളിയിക്കൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാത്മജിയുടെ ചിത്രമോ പ്രതിമയോ പാർട്ടി ഗ്രാമത്തിൽ വെക്കാൻ അനുവദിക്കില്ലെന്ന സി.പി.എമ്മിൻറെ ധാർഷ്ട്യത്തിന് മുന്നിൽ കോൺഗ്രസ് അടിയറവു പറയുകയില്ലെന്ന് ഗോവിന്ദൻ മാഷിനേയും പിണറായി വിജയനെയും മുരളീധരൻ ഓർമിപ്പിച്ചു. ജില്ലാ പ്രസിഡൻറ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,നാദിറ സുരേഷ്, മണക്കാട് ചന്ദ്രൻ കുട്ടി, കോട്ടമുകൾ സുഭാഷ് കടകംപള്ളി ഹരിദാസ്, ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Pinarayi Vijayans in Kerala are the descendants of the forces that killed Mahatma Ji - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.