പിണറായി വിജയന്‍റെ കട്ടൗട്ടിന്‍റെ തല വെട്ടിമാറ്റിയ നിലയില്‍; പിന്നിൽ ബി.ജെ.പിയെന്ന് സി.പി.എം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗം വെട്ടി മാറ്റിയ നിലയിലാണ് കാണപ്പെടുന്നത്. സംഭവത്തിന് പിന്നിൽ ബി.ജെ.പി- ആർ എസ് എസ് പ്രവർത്തകർ ആണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

ആർ.എസ്.എസ് ബി.ജെ.പി സംഘമാണ് ഇതിന് പിന്നിലെന്ന് എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എൽ.ഡി.എഫ് വിജയം സുനിശ്ചിതമായപ്പോള്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിയാണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan's cutout beheaded; CPM claims that the BJP is behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.