കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയെൻറ കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി. ഒന്നും നടക്കിെല്ലന്ന അവസ്ഥ സംസ്ഥാനത്ത് മാറിയെന്നും സാമൂഹികനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യമെന്നും ജില്ലയിലെ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. നാലരവർഷത്തെ ഭരണത്തിനിടയിൽ ഒന്നുംതന്നെ അസാധ്യമല്ലെന്ന് തെളിയിക്കാനായി. പ്രകടനപത്രികയിൽ പരാമർശിച്ച ഭൂരിഭാഗം കാര്യങ്ങളും നടപ്പാക്കി.
പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ മൂലമാണ് ചിലത് നടക്കാതെ പോയത്. ബാക്കിയായ കാര്യങ്ങളും ഇനി എന്തൊക്കെ ചെയ്യാൻ പറ്റും എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കേണ്ടത്. മാലിന്യമുക്ത കേരളം പദ്ധതിയിൽ പല പദ്ധതികളും നടപ്പാക്കാനുണ്ട്. നഗരങ്ങളിലെ മാലിന്യം സംസ്കരിക്കാൻ കേന്ദ്രീകൃത പ്ലാൻറുകൾ സ്ഥാപിക്കും. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേൽക്കുന്നതോടെ പൊതുശൗചാലയങ്ങൾ നിർമിക്കുന്നതിന് പന്ത്രണ്ടിന പരിപാടിയിൽ പ്രാധാന്യം നൽകും. ലൈഫ് പദ്ധതിയുടെ ഭാഗമായി രണ്ടരലക്ഷം വീടുകൾ നിർമിച്ചുനൽകി, ഗെയിൽ പൈപ്പ് ലൈൻ കമീഷൻ ചെയ്തു, സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക് നിലവാരത്തിലേക്കുയർത്തി, ആർദ്രം പദ്ധതിയിലൂടെ ആരോഗ്യരംഗത്തെ മാറ്റം ഉൾപ്പടെ സംസ്ഥാനത്തുണ്ടായ നേട്ടങ്ങളും മുഖ്യമന്ത്രി പരാമർശിച്ചു.
ചൊവ്വാഴ്ച രാവിലെ 8.30ഓടെ കൊല്ലത്തെത്തിയ മുഖ്യമന്ത്രി ക്ഷണിക്കപ്പെട്ട സാമൂഹിക, സാംസ്കാരിക, വ്യവസായ, സാമുദായിക മേഖലയിലുള്ളവരോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമായിരുന്നു ആശയവിനിമയം നടത്തിയത്. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു ഉൾെപ്പടെ ജനപ്രതിനിധികളും നേതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.