രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കൽ; പരാതി നിയമസഭ പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി നിയമസഭ പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. എം.എൽ.എയായ ഡി.കെ. മുരളിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

നിയമസഭ തുടങ്ങിയിട്ട് നാല് ദിവസത്തിലേറെയായി. തിങ്കളാഴ്ചയാണ് സഭ വീണ്ടും സമ്മേളിക്കും. മുമ്പ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലാത്തത് കൊണ്ട് നിയമസഭ സെക്രട്ടേറിയേറ്റ് പരാതിയുടെ കാര്യത്തിൽ നിയമോപദേശം തേടിയിരുന്നു. പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കുക.

ബലാത്സംഗ പരാതികളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും എം.എൽ.എ സ്ഥാനത്ത് തുടരുകയാണ്.

Tags:    
News Summary - Complaint against Rahul Mamkootathil to be considered by Legislative Assembly Privilege Committee on February 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.