തിരുവനന്തപുരം: ആന്തൂർസംഭവത്തിെൻറ പശ്ചാത്തലത്തിൽ പഞ്ചായത്ത്-നഗരസഭ സെക്രട്ട റിമാരുടെ അധികാരം പരിമിതപ്പെടുത്തുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വി ജയൻ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ തീമാനത്തിനെതിരെ അപ്പീൽ നൽകേണ്ട ൈട്രബ്യൂണൽ നിലവിൽ തിരുവനന്തപരുത്ത് മാത്രമേയുള്ളൂ. കൊച്ചി, കോഴിക്കോട് ന ഗരങ്ങളില്‍ കൂടി ഈ സംവിധാനം കൊണ്ടുവരും. അപ്പീൽ തീർപ്പിന് നിലവിൽ ആറ് മാസം മുതല്‍ ഒ രു വര്‍ഷം വരെ സമയമെടുക്കുന്നുവെങ്കിൽ ഇത് ഒരു മാസമായി പരിമിതപ്പെടുത്തും. നിയമസഭ യിൽ കെ.എം. ഷാജിയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമ ന്ത്രി.
കെട്ടിടനിര്‍മാണചട്ടങ്ങള്‍ സംബന്ധിച്ച് മുനിസിപ്പല്‍ പഞ്ചായത്തീരാജ് നിയ മങ്ങളില് സെക്രട്ടറിക്കുമാത്രമാണ് അധികാരം. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ വകുപ്പ് 509 (6) പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ൈട്രബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്കാന് കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയിലെ വിശദാംശങ്ങൾ:
•തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ അപേക്ഷകളിലെ ന്യൂനത സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കേണ്ടതാണ് എന്ന കാര്യം ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങള്‍ ചോദിച്ച് കാലതാമസം വരുത്തുന്ന പ്രവണത തടയുന്നതിന് ചട്ടങ്ങള്‍ പുറപ്പെടുവിക്കും. ഒരു പ്രാവശ്യം കാണിച്ച ന്യൂനത പരിഹരിച്ചുവരുേമ്പാൾ വീണ്ടും ന്യൂനത ചൂണ്ടിക്കാണിക്കുന്ന സ്ഥിതിയുണ്ട്. അപേക്ഷ വിശദമായി പരിശോധിച്ച് എല്ലാ ന്യൂനതകളും ഒറ്റ പ്രാവശ്യമായി ചൂണ്ടിക്കാട്ടണം. നിലവിലെ ഓണ്‍ലൈന്‍ സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാന്‍ തദ്ദേശവകുപ്പ് മുന്‍കൈയെടുക്കും.
•നിലവിലെ ചട്ടങ്ങള്‍ പ്രകാരം കെട്ടിടനിര്മാണത്തിെൻറ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയാണ് അന്തിമ അധികാരി. സാങ്കേതിക വൈദഗ്ധ്യമുള്ള എൻജിനീയര്‍ പോെല ഉദ്യോഗസ്ഥെരയും സെക്രട്ടറിക്ക് മറികടക്കാന്‍ ചട്ടപ്രകാരം തടസ്സമില്ല. സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തും.
•ഇക്കാര്യത്തില്‍ സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കില്‍ സെക്രട്ടറി സാങ്കേതികവിദഗ്ധനായ ഉദ്യോഗസ്ഥെൻറ ഉപദേശം കേട്ട ശേഷം ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. ചര്‍ച്ചയുടെ മിനിട്സ് സെക്രട്ടറിയും സാങ്കേതിക ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലില്‍ രേഖപ്പെടുത്തണം. പരമാധികാരനിലയിലേക്ക് മാറുന്നത് പരിമിതപ്പെടുത്തും.
•ഗാർഹികം, വിദ്യാഭ്യാസം, വാണിജ്യസ്ഥലം, സമ്മേളന ഹാൾ, തിയറ്റർ, ഗ്യാസ് ഗോഡൗൺ പോലെ അപകടസാധ്യതാസ്ഥലങ്ങൾ തുടങ്ങിയവക്ക് അനുമതി നൽകുന്നത് അടക്കം വിപുല അധികാരം സെക്രട്ടറിക്കുണ്ട്. ഒാരോ ആവശ്യത്തിനും ലൈസൻസ് കിട്ടാൻ ദൂരപരിധി വ്യത്യസ്തമാണ്. ഇവയിൽ ചില അധികാരം പരിമിതപ്പെടുത്തും. ഡോക്ടർക്ക് വീട്ടിൽ ക്ലിനിക് നടത്താൻ ഉപയോഗിക്കുന്ന സ്ഥലത്തിെൻറ പരിധി കൂടിയാൽ ലൈസൻസ് റദ്ദാക്കാൻ സെക്രട്ടറിക്ക് കഴിയും.
•സ്ഥാപനങ്ങൾ തുടങ്ങാൻ ലൈസൻസ് നൽകാനും റദ്ദാക്കാനും സെക്രട്ടറിക്കാണ് അധികാരം. സ്ഥാപനം തുടങ്ങാൻ സാേങ്കതിക മികവുള്ള ഉദ്യോഗസ്ഥെൻറ ശിപാർശപ്രകാരം മാത്രമേ സെക്രട്ടറിക്ക് അധികാരം ഉപയോഗിക്കാൻ കഴിയൂവെന്ന ഭേദഗതി വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.