ലോക്ക്​ഡൗണിന്​ ​േശഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാൻ സമിതി

തിരുവനന്തപുരം: ലോക്ക്​ഡൗണിന്​ ശേഷമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാനായി സംസ്​ഥാനത്ത്​ സമിതി രൂപവത്​കരിച്ച ു. 17 അംഗ സമിതിയാണ്​ പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിൽ നിർദേശിച്ചതു പ്രകാരം രൂപവത്​കരിച്ചത്​.

മുൻ ചീഫ്​ സെക്രട്ടറി കെ.എം. അബ്രഹാമാണ്​ സമിതിയുടെ അധ്യക്ഷൻ​. ഇതിൽ അംഗങ്ങളായി അടൂർ ഗോപാലകൃഷ്​ണൻ, മാമൻ മാത്യു, എം.വി ശ്രേയംസ്​ കുമാർ, ബിഷപ്പ്​ മാർ മാത്യു അറയ്​ക്കൽ, അരുണ സുന്ദർ രാജ്​, ജേക്കബ്​ പുന്നൂസ്​, അഡ്വ. ബി. രാമൻപിള്ള, രാജീവ്​ സദാനന്ദൻ, ഡോ.ബി. ഇഖ്​ബാൽ, ഡോ. എം.വി. പിള്ള, ഡോ. ഫസൽ ഗഫൂർ, മുരളി തുമ്മാരുകുടി, മൃദുൽ ഈപ്പൻ, ഡോ. പി.എ. കുമാർ, ഖദീജ മുംതാസ്​, ഡോ. ഇരുദയ രാജൻ എന്നിവരടങ്ങിയ സമിതിയാണ്​ രൂപീകരിച്ചത്​.

Tags:    
News Summary - Pinarayi vijayan Press Conference Covid 19 Lockdown -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.