നാട്ടിലെ യാഥാർഥ്യവുമായി സർവേകൾക്ക് ബന്ധമില്ല -പിണറായി

തിരുവനന്തപുരം: വാർത്താ ചാനലുകൾ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നാട ്ടിലെ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സർവേ എന്ന പേരിൽ ചിലർ ഉണ്ടാക്കുന്നതെന്ന് പിണറായി പറ ഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്നു. അഭിപ്രായ സർവേക ൾ ഇതിന്‍റെ ഭാഗമാണ്. തട്ടിക്കൂട്ട് സർവേകൾ കൊണ്ട് താഴെയുള്ളവർ മുകളിൽ വരില്ല. അവർ താഴെ തന്നെ കിടക്കുമെന്നും പിണറാ യി വ്യക്തമാക്കി.

2004ൽ വാജ്പേയ് സർക്കാറിന്‍റെ കാലയളവിൽ കേരളം ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. വാജ്പേയ് സർക്കാറിന് തുടർച്ച ലഭിക്കരുതെന്ന പൊതുവികാരത്തിലാണ് രാജ്യം അന്ന് നിലകൊണ്ടത്. ആ തെരഞ്ഞെടുപ്പിൽ 20ൽ 18 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. ഈ തെരഞ്ഞെടുപ്പിൽ 2004ൽ ലഭിച്ച 18നേക്കാൾ സീറ്റുകൾ എൽ.ഡി.എഫ് നേടുമെന്നും പിണറായി അവകാശപ്പെട്ടു.

ജയിക്കുന്നവർ കാലുമാറില്ലെന്ന‌് പരസ്യം നൽകേണ്ട ഗതികേടിലേക്ക‌് കോൺഗ്രസ‌് എത്തിയിരിക്കുകയാണ്. ഇന്നത്തെ ബി.ജെ.പി മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റു നേതാക്കൾ എന്നിവരിൽ ഗണ്യമായ ഭാഗവും കോൺഗ്രസിൽ നിന്ന് പോയവരാണ‌്.

ഒരു നിമിഷം കൊണ്ട‌് കോൺഗ്രസ‌് വിടാനും ബി.ജെ.പിയിലേക്ക‌് ചേക്കേറാനും അവർക്ക‌് തടസമില്ല. തെരഞ്ഞെടുപ്പിൽ വിജയിച്ച‌് നേരെ ബി.ജെ.പിയിലേക്ക് പോകുന്നു. ഇങ്ങനെ നാണംകെട്ട അവസ്ഥ രാജ്യത്ത‌് ഏതെങ്കിലും പാർട്ടുക്കുണ്ടോ എന്നും പിണറായി ചോദിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽകൈ ലഭിക്കുമെന്ന തരത്തിലാണ് മാധ്യമങ്ങളും ഏജൻസികളും സംയുക്തമായി നടത്തിയ സർവേകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്‍റെ പ്രതികരണം.

Tags:    
News Summary - Pinarayi Vijayan Pre Poll Survey -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.