തെരഞ്ഞെടുപ്പ് തോൽവിയിൽ ചെന്നിത്തലയെ വേദിയിൽ വെച്ച് പരിഹസിച്ച് പിണറായി വിജയൻ

ആലപ്പുഴ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെയും പാര്‍ട്ടിയെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയിലെ വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. വേദിയില്‍ ചെന്നിത്തലയും ഉണ്ടായിരുന്നു

പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് പ്രസംഗത്തില്‍ പറഞ്ഞു. ഊഴമായപ്പോള്‍ മുഖ്യമന്ത്രി ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ട് തന്നെ 'നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ?' എന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

വികസന പ്രവര്‍ത്തനങ്ങള്‍ വരും തലമുറയ്ക്ക് കൂടിയുള്ളതാണ്. പാലം പൂര്‍ത്തിയായതില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. എന്നാല്‍ ഇന്ന് അദ്ദേഹത്തിന് ദുര്‍ദിനമാണ്. അതിന്റെ കാരണം മറ്റൊന്നാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ ഹൈവേയുടെ ഭാഗമാണ് വലിയഴീക്കല്‍ പാലം. ആലപ്പുഴയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വലിയഴീക്കല്‍ പാലം. 

Tags:    
News Summary - Pinarayi Vijayan mocked Chennithala on the stage in the election defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.