ന്യൂഡൽഹി: ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുേമ്പാൾതന്നെ, അതിെൻറ പേരിൽ ഏ തെങ്കിലും മതവിഭാഗത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പ ിണറായി വിജയൻ.
‘മീശ’ നോവൽ, ലളിതകല അക്കാദമി അവാർഡ് നേടിയ കാർട്ടൂൺ എന്നിവയു മായി ബന്ധപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാറും രണ്ടു നിലപാട് സ്വീകരിെച്ചന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.
ശബരിമലയിലെ യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വീണ്ടും കേസ് പരിഗണിച്ച ശേഷം മറിെച്ചാരു അഭിപ്രായമാണ് പറയുന്നതെങ്കിൽ ഇരുകൈയും കൂപ്പി ആ വിധിയും സർക്കാർ ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു മതവിഭാഗത്തിെൻറ ചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിച്ചു എന്നതാണ് ലളിതകല അക്കാദമിയുടെ അവാർഡിന് അർഹമായ കാർട്ടൂണിെൻറ കാര്യത്തിൽ ഉയർന്നിരിക്കുന്ന വിഷയം. അവാർഡ് നൽകിയതിനെ തുടർന്ന് അനാവശ്യമായി സർക്കാറിനെ വലിച്ചിഴച്ച ഘട്ടത്തിലാണ് സാംസ്കാരിക മന്ത്രി ഇടപെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.