തിരുവനന്തപുരം: കഠ്വ പ്രതിഷേധ ഹർത്താലിൽ ഗൂഢാലോചന ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തെ വഴിതിരിച്ച് വിടാൻ ബോധപൂർവമായ ശ്രമമുണ്ടായി. ഉൗഹിക്കാൻ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും പിണറായി പറഞ്ഞു.
ഹർത്താലിലുടെ ഒരു വിഭാഗത്തെ പ്രേകാപിപ്പിക്കാനാണ് ശ്രമിച്ചത്. ചിലർ അതിൽ വീണു. വർഗീയതയുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങൾ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.
കഠ്വയിൽ പെൺകുട്ടി ബലാൽസംഗത്തിന് ഇരയായതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഹർത്താൽ നടന്നത്. സാമൂഹിക മാധ്യമങ്ങളിലുടെയായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസ് പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.