'ഇടയലേഖനം ഇറക്കിയത് ശരിയാണോ?'; കൊല്ലം രൂപതയെ വിമർശിച്ച് പിണറായി

കൊല്ലം: ഇടത് സർക്കാറിനെതിരെ ഇടയലേഖനം ഇറക്കിയ കൊല്ലം രൂപതയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പിണറായി പറഞ്ഞു.

വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ബോധ്യപ്പെട്ട കാര്യങ്ങളല്ല പറയുന്നത്. മറിച്ച് പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നതെന്നും പിണറായി ആരോപിച്ചു.

ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുണ്ടോ എന്ന് നോക്കണമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം രൂ​പ​ത​യു​ടെ ഇ​ട​യ​ലേ​ഖ​ന​ത്തി​നെ​തി​​രെ എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ എ​ൻ. അ​നി​രു​ദ്ധ​ൻ രംഗത്തെത്തിയിരുന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന യാ​തൊ​രു ന​ട​പ​ടി​യും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ത്സ്യ​മേ​ഖ​ല​യു​ടെ ക​രു​ത​ലും ജാ​ഗ്ര​ത​യും എ​ക്കാ​ല​വും എ​ല്‍.​ഡി.​എ​ഫി​െൻറ മു​ഖ​മു​ദ്ര​യാ​ണെ​ന്നും അ​തി​ൽ പ​റ​യു​ന്നു. ഇ​ട​യ​ലേ​ഖ​ന​മെ​ന്ന്​ പ​റ​യാ​തെ അ​തി​നു​ള്ള മ​റു​പ​ടി​യാ​ണ്​ പ്ര​സ്​​താ​വ​നയിൽ ഉണ്ടായിരുന്നത്.

തീ​ര​മേ​ഖ​ല​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ള്‍മൂ​ല​മു​ള്ള ജ​ന​പി​ന്തു​ണ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. ഇ​തി​നെ പാ​ഴ്മു​റം കൊ​ണ്ട് മ​റ​യ്ക്കാ​നാ​ണ് ചി​ല​ര്‍ ദു​രാ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​നി​രു​ദ്ധ​ൻ പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - Pinarayi criticized the Diocese of Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.