ഭർതൃവീട്ടുകാർ സ്വത്ത് നൽകാതെ വഞ്ചിച്ചെന്ന്; നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മയുടെ പ്രതിഷേധം

പാലക്കാട്: നഗരമധ്യത്തിലെ തിരക്കേറിയ ജങ്ഷനിൽ നടുറോഡിൽ നിസ്കാരവുമായി വീട്ടമ്മ. ഐ.എം.എ ജങ്ഷനിൽ ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. നമസ്കാര കുപ്പായം ധരിച്ച് റോഡിൽ തുണി വിരിച്ചാണ് കോയമ്പത്തൂർ കുനിയംപുത്തൂർ സ്വദേശിനി പ്രാർഥനക്ക് ഒരുങ്ങിയത്.

ഏറെ തിരക്കുള്ള സമയത്ത് ഗതാഗതം തടസ്സപ്പെട്ടതോടെ ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി. പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു വീട്ടമ്മയുടെ നിസ്കാരം. പരേതനായ ഭർത്താവിന് അവകാശപ്പെട്ട ഭൂമി അദ്ദേഹത്തിന്‍റെ സഹോദരന്മാർ വീതം വെച്ചെടുത്തെന്നും ഭർതൃവീട്ടുകാർ സ്വത്ത് നൽകാതെ വഞ്ചിച്ചെന്നുമാരോപിച്ചായിരുന്നു പ്രതിഷേധം. ഒപ്പമുണ്ടായിരുന്ന സഹോദരൻ കടയിലേക്ക് പോയ സമയത്തായിരുന്നു വീട്ടമ്മയുടെ പ്രതിഷേധ സമരം.

കൊല്ലങ്കോട് സ്വദേശിയാണ് ഇവരുടെ ഭർത്താവ്. നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇതിലുള്ള പ്രതിഷേധമാണ് നടുറോഡിലെ നിസ്കാരമെന്നും നീതി കിട്ടണമെന്നും വീട്ടമ്മ പറഞ്ഞു. ഇവരെ അനുനയിപ്പിച്ച ശേഷം പൊലീസ് തൊട്ടടുത്തുള്ള ടൗൺ സൗത്ത് സ്റ്റേഷനിലേക്ക് മാറ്റി. രണ്ട് മക്കളുണ്ട്.

Tags:    
News Summary - Housewife protests in the middle of the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.