തിരുവനന്തപുരം: പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടികളെപ്പോലെയ ാണ് കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലുവാരികളായ ഇത്തരക്കാരെ കുടി ച്ചവെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല. ബി.ജെ.പിക്ക് ആളെ കൂട്ടി ക്കൊടുക്കലാണ് കോൺഗ്രസ ിെൻറ പണിയെന്ന് സി.പി.എം നേരത്തേ പറഞ്ഞതാണ്. അതാണ് കർണാടകയിലടക്കം കണ്ടുകൊണ്ടിരി ക്കുന്നത്. കൂടെനിന്ന് പാലം വലിക്കുക എന്നത് കോൺഗ്രസ് സംസ്കാരത്തിെൻറ ഭാഗമാണ്.
അധി കാരം പിടിക്കാൻ ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടികളെപ്പോലെ കുറേ ..... ശരിയായ വാക്കുണ്ട്, പക്ഷേ, പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പി.എസ്.സി എംപ്ലോയീസ് യൂനിയെൻറ 46ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി സർക്കാർ നേരത്തേ എന്ത് സമീപനമാണോ സ്വീകരിച്ചത് അതേ നയം തന്നെയാണ് കോൺഗ്രസും സ്വീകരിക്കുന്നത്. ഇതാണോ ബഹുസ്വരതയെ ചോദ്യം ചെയ്തുകൊണ്ടുള്ള സംഘ്പരിവാർ നീക്കത്തിനെതിരെ സ്വീകരിക്കേണ്ട നിലപാട്. കോൺഗ്രസിെൻറ അപചയത്തിൽ സഹതാപമുണ്ട്. ഗോവയിൽ പ്രതിപക്ഷ നേതാവ് അടക്കമാണ് ബി.ജെ.പിയിൽ പോയത്. എന്തൊരു നാണക്കേടാണ്. നേതൃസ്ഥാനത്ത് ആരെന്ന് പറയാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല.
വിജയിച്ചുവരുന്ന ഘട്ടത്തിൽ മാത്രമാണോ ഒരു പാർട്ടിയുടെ നേതൃസ്ഥാനത്ത് ഇരിക്കേണ്ടത്. പ്രതിസന്ധികൾ വരുമ്പോഴും അതിനെ നേരിടാനും നേതൃത്വം നൽകാനും കഴിയണം. രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ, കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? രാജ്യത്ത് ബി.ജെ.പി ജനാധിപത്യവിരുദ്ധമായ ഒട്ടേെറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അതിനെ നേരിടാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ. അവരാണല്ലോ ഇത്തരം കാര്യങ്ങളിൽ വലിയ സംഭാവന ചെയ്യാൻ കഴിയുന്നവരെന്ന് അവകാശപ്പെടുന്നത്.
കുറേ ആളുകളെങ്കിലും ഈ അവകാശവാദം ശരിയെന്ന് വിശ്വസിച്ചിട്ടുണ്ട്. അത്തരക്കാരെല്ലാം ഇപ്പോൾ നല്ലതുപോലെ ലജ്ജിക്കുന്നുണ്ടാകുമെന്നും പിണറായി പറഞ്ഞു. കേന്ദ്രബജറ്റിൽ കേരളത്തെ എൻ.ഡി.എ സർക്കാർ അവഗണിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. എ.കെ.ജി ഹാളിൽ നടന്ന സമ്മേളനത്തിൽ പി.എസ്.സി എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് കെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.