കൽപറ്റ: വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് കറുത്ത മാസ്ക് വേണ്ടെന്ന് പൊലീസ്. മാധ്യമപ്രവർത്തകർ അടക്കം പലരുടെയും കറുത്ത മാസ്ക് വിലക്കിയ പൊലീസ് പകരം മാസ്ക് നൽകിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറിൽ കൽപറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി ഇറങ്ങിയത്. കനത്ത പൊലീസ് വലയത്തിലായിരുന്നു ചടങ്ങ്.
തൊഴിൽ സമരത്തിെൻറയും മറ്റും പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.