വി. മുരളീധര​െൻറ വിമര്‍ശനം ശുദ്ധ വിവരക്കേട് -മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരി​​​​െൻറ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ടായെന്ന കേന്ദ്രമന്ത്രി വി മുരളീധര​​​​െൻറ വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണില്‍നി ന്നു റെഡ് സോണ്‍ ആക്കിയത് സര്‍ക്കാര്‍ ആലോചിച്ചെടുത്ത തീരുമാനമാണ്​. ഈ ജില്ലകളില്‍ വലിയ തോതില്‍ എണ്ണം വര്‍ധിക്കുന്ന സാഹചര്യമായിരുന്നു. അതിനാലാണ് റെഡ് സോണാക്കാനുള്ള തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ആലോചിക്കാനും തീരുമാനിക്കാനുമുള്ള സംവിധാനമുണ്ട്. അതി​​​​െൻറ ഭാഗമായാണ് അത്തരം നിലപാടെടുത്തത്. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രതികരണമുണ്ടായത് ശുദ്ധവിവരക്കേടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധര​​​​െൻറ വിമര്‍ശനം.

Tags:    
News Summary - Pinarayi Vijayan Against V. Muraleedharan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.