നികുതി ​െവട്ടിക്കാൻ രാജ്യം വിടുന്നവരല്ല ഗൾഫ്​ മലയാളികൾ -മുഖ്യമന്ത്രി

തിരുവനന്തപുരം: ആദായനികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണെന്ന് മുഖ്യമന്ത ്രി പിണറായി വിജയൻ. സാധാരണഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെനിന്ന്​ വരുമാനമുണ്ടാക്കിയാല ും അത് ഇന്ത്യയിൽ നികുതിക്ക് വിധേയമാണ്. എന്നാല്‍ സ്ഥിരവാസിയല്ലാത്തയാൾക്ക്​ ഇളവുണ്ട്. അത്​ ഇല്ലാതാവും. ഗൾഫ്​ മല യാളികളിൽ ഭൂരിഭാഗത്തി​​െൻറയും വീടും കുടുംബവും നാട്ടിലാണ്​. വീട്ടുകാര്യങ്ങൾക്കായി അവർ കേരളത്തിൽ വരുകയും താമസ ിക്കുകയും ചെയ്യുന്നു. നികുതിവെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല. നികുതി ഒഴിവാക്കുന്നതിനുവേണ്ടി രാജ്യം വിടുന്ന കൂട് ടത്തില്‍ പെടുന്നവരല്ല അവരെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി നികുതി പിന്‍വലിക്കണ​െമന്ന്​ ചെന്നിത്തല
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്കും നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് നിർദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കണമെന്നാണ് നിർദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരെയാണ് ഇത് മുഖ്യമായും ബാധിക്കുക. ഇവരില്‍ വലിയപങ്കും മലയാളികളാ​െണന്നും അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ ചോര വിയര്‍പ്പാക്കി പണിയെടുത്താണ് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത്. കേരളത്തി​​െൻറയും ഇന്ത്യയുടെയും സമ്പദ്ഘടനക്ക്​ വിദേശത്തുനിന്ന്​ വരുന്ന ഈ പണം നല്‍കുന്ന സംഭാവന വളരെ വലുതാണ്. കേരളത്തില്‍ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് തന്നെ ഗള്‍ഫ് മലയാളികള്‍ അയക്കുന്ന പണമാണ്. ഇത് വിസ്മരിച്ചുകൊണ്ട് അവര്‍ക്ക് മേല്‍ ആദായനികുതി കൂടി ചുമത്തുന്നത് ക്രൂരതയാണ്. കഠിനമായി അധ്വാനിച്ചാലും ജീവിതത്തി​​െൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ കഷ്​ടപ്പെടുന്നവരാണ് ഗൾഫ്​ മേഖലയില്‍ ഇപ്പോള്‍ പണിയെടുക്കുന്നവരില്‍ ഏറെയും. അവര്‍ക്ക് പുതിയ നികുതി നിർദേശം വന്‍ഭാരം ഉണ്ടാക്കും. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ തങ്ങാവുന്ന ദിവസങ്ങളുടെ എണ്ണം 182ല്‍നിന്ന് 120 ആയി കുറച്ചതും പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്​ടിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രവാസികളെ തകര്‍ക്കുന്ന നികുതി നിര്‍ദേശം ഒഴിവാക്കണം -കെ.പി.എ മജീദ്
കോഴിക്കോട്: വിദേശങ്ങളില്‍ രാപകല്‍ അധ്വാനിച്ച് ഇന്ത്യയുടെ സാമ്പത്തിക സാമൂഹ്യ പുരോഗതിയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികളെ പിഴിയുന്നതും തകര്‍ക്കുന്നതുമായ കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദേശം ബജറ്റില്‍ നിന്ന് തന്നെ പിന്‍വലിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. മൂന്നു മാസത്തിലധികം ഇന്ത്യയില്‍ തങ്ങുന്നവരില്‍ നിന്ന് ആദായ നികുതി ഈടാക്കുമെന്ന് പറയുന്നത് രാജ്യ വിരുദ്ധതയും ദേശദ്രോഹപരവുമാണ്. പറഞ്ഞറിയിക്കാനാവാത്ത വിധം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്തുന്ന പ്രവാസികളില്‍ നിന്ന് നികുതി ഈടാക്കുന്നത് അവസാനിപ്പിച്ച് കയറ്റുമതിയിലൂടെ വിദേശ നാണ്യം നേടിത്തരുന്നവര്‍ക്കു നല്‍കുന്നതുപോലുള്ള കേന്ദ്ര സഹായം പ്രവാസികള്‍ക്കായി ബജറ്റില്‍ തന്നെ പ്രഖ്യാപിക്കണം. പ്രവാസികളെ വെറും കറവപശുവായി കാണുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ അതു സ്വയം കുഴിതോണ്ടലാവുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര ബജറ്റ് കേരളത്തോടും പ്രവാസികളോടും വിദ്വേഷം തീർക്കുന്നു -വെൽഫെയർ പാർട്ടി
തിരുവനന്തപുരം: രാജ്യത്തി​​െൻറ സമ്പത്താകെ വിറ്റുതുലക്കുന്നതും കേരളത്തോട​ുള്ള സംഘ്പരിവാറി​ന്‍റെ വിദ്വേഷം തീർക്കുന്നതുമാണ്​ കേന്ദ്ര ബജറ്റെന്ന്​ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. ബജറ്റ്​ പ്രവാസികളുടെ മേല്‍ അധികഭാരം ചുമത്തുന്നു. എൽ.ഐ.സി അടക്കമുള്ള പൊതുമേഖലയിലെ വലിയ സ്ഥാപനങ്ങളെല്ലാം വിൽക്കാനുള്ള തീരുമാനം രാജ്യത്തെ ഭീകരമായ കോർപറേറ്റ് അടിമത്വത്തിലേക്കെത്തിക്കും. കേരളത്തിന്‍റെ നികുതി വിഹിതം 2.5 ശതമാനത്തിൽനിന്ന് 1.9 ശതമാനത്തിലേക്ക് താഴ്ത്തിയത് സംസ്ഥാനത്തോട് വിദ്വേഷത്തോടെ പെറുമാറുന്ന സ്ഥിരം സമീപനത്തി​ന്‍റെ ഭാഗമാണ്. കേരളത്തെ വികസന മുരടിപ്പിലേക്ക് തള്ളിവീഴ്ത്തുക എന്ന ഗൂഢപദ്ധതിയാണ് ഇതിലൂടെ വെളിവാകുന്നത്. ഇതിനെ ന്യായീകരിക്കുന്ന ബി.ജെ.പിയെ കേരള ജനത പാഠം പഠിപ്പിക്കണം.
പ്രവാസികളെ ആദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്​ടിക്കുക. വിദേശ രാജ്യങ്ങളിലെ നികുതിയിളവും കറൻസി മൂല്യവും കാരണമാണ് ചെറിയ ജോലികൾക്ക് പോലും വിദേശത്തേക്ക്​ പോകാൻ ഇന്ത്യക്കാർ തയാറാകുന്നത്. ഒരു ഭാവനയുമില്ലാത്ത കണക്കിലെ കളികള്‍ മാത്രമാണ് ബജ​റ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - pinarayi vijayan against UNION BUDGET 2020-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.