തിരുവനന്തപുരം: പി.എസ്.സി പരീക്ഷ എഴുതുന്നവർക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് പി.എസ്.സിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗിക ഭാഷാ ഉന്നതതലസമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പി.എസ്.സി പരീക്ഷകളിൽ മലയാളത്തിൽകൂടി ചോദ്യങ്ങൾ ലഭ്യമാക്കണമെന്ന് ഔദ്യോഗിക ഭാഷാ സമിതി നേരത്തേതന്നെ പി.എസ്.സിയോട് അഭ്യർഥിച്ചിരുന്നു. ഭരണഭാഷ മലയാളത്തിലാക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച പുരോഗതിയും യോഗം വിലയിരുത്തി. ഭാഷാമാറ്റം പൂർണമാക്കുന്നതിന് വകുപ്പ് മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഭാഷാ സമിതി അംഗങ്ങളായ ഡോ. ജോർജ് ഓണക്കൂർ, പ്രഫ. വി.എൻ. മുരളി, പ്രഫ. വി. കാർത്തികേയൻ നായർ, എ.ആർ. രാജൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.